
ഡിജിറ്റല്‍ സംവിധാനങ്ങള്‍ ശക്തമാക്കാന്‍ ആക്സിസ് ബാങ്ക്-എയര്‍ടെല്‍ സഹകരണം
കൊച്ചി: സാമ്പത്തിക രംഗത്ത് നിരവധി പദ്ധതികള്‍ അവതരിപ്പിച്ച് ഇന്ത്യയിലെ ഡിജിറ്റല്‍ സംവിധാനത്തെ കൂടുതല്‍ ശക്തമാക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സ്വകാര്യ ബാങ്ക് ആയ ആക്സിസ് ബാങ്കും രാജ്യത്തെ പ്രമുഖ ടെലികോം സേവന ദാതാവായ ഭാരതി എയര്‍ടെലും സഹകരിക്കും. ഇതിന്‍റെ ഭാഗമായി എയര്‍ടെലിന്‍റെ 340 ദശലക്ഷത്തിലേറെ വരുന്ന ഉപഭോക്താക്കള്‍ക്ക് മാത്രമായി സാമ്പത്തിക പദ്ധതികളും ഡിജിറ്റല്‍ സേവനങ്ങളും ലഭ്യമാക്കും. കോ ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡുകള്‍, മുന്‍കൂര്‍ അംഗീകാരമുള്ള തല്‍ക്ഷണ വായ്പകള്‍, ഇപ്പോള്‍ വാങ്ങി പിന്നീടു പണം നല്‍കാവുന്ന ആനുകൂല്യങ്ങള്‍…