
പൂജ്യം ശതമാനം പണിക്കൂലി വാഗ്ദാനം ചെയ്തു വന്‍ നിക്ഷേപം സ്വീകരിക്കുന്ന അല്‍ മുക്താദിര്‍ ജുവല്ലറി ശാഖകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്
അല്‍ മുക്താദിറിന്റെ കേരളത്തിലെ ശാഖകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി.ഇന്ന് രാവിലെ മുതലാണ് അല്‍ മുക്താദിറിന്റെ ജുവല്ലറികളില്‍ സംസ്ഥാന വ്യാപകമായി ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നത്. കൊച്ചിയിലും തിരുവനന്തുപത്തും അടക്കം സംസ്ഥാനത്തെ വിവിധ ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ജുവല്ലറിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട പരാതികള്‍ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷനും ഉയര്‍ത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് അല്‍ മുക്താദിറില്‍ പരിശോധന നടക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് അതിവേഗം വളര്‍ന്ന ജുവല്ലറിയാണ് അല്‍ മുക്താദിര്‍….