‘മുഖ്യമന്ത്രി വര്‍ഗീയാഗ്നിക്ക് തിരികൊളുത്തരുത്’; മുഖ്യമന്ത്രിക്കെതിരെ സമസ്‍ത
മുഖ്യമന്ത്രിക്കെതിരെ സമസ്‍തയും രംഗത്ത്. യു.ഡി.എഫിന്‍റെ തലപ്പത്ത് മുസ്‍ലിം ലീഗ് വരുന്നുവെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെയാണ് സമസ്തയുടെ മുഖപത്രമായ സുപ്രഭാതം വിമര്‍ശിച്ചത്.മുഖ്യമന്ത്രി വര്‍ഗീയാഗ്നിക്ക് തിരികൊളുത്തരുതെന്നും വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്നതില്‍ സംഘപരിവാര്‍ പരാജയപ്പെട്ടിടത്ത് സി.പി.എം ചുമതല ഏറ്റെടുക്കുകയാണെന്നും സുപ്രഭാതം വിമര്‍ശിച്ചു. കേരളം ഭരിക്കാന്‍ പോകുന്നത് ഹസനും കുഞ്ഞാലിക്കുട്ടിയും അമീറുമാണെന്ന കോടിയേരിയുടെ മാരകവാക്കുകള്‍ക്കൊപ്പം നില്‍ക്കുന്നതാണ് മുഖ്യമന്ത്രിയുടെ നാവില്‍ നിന്ന് വന്നത്. ഈ പരാമര്‍ശങ്ങളുടെ കുന്തമുന എങ്ങോട്ടാണെന്ന് തിരിച്ചറിയാനുള്ള വിവേകം കേരളീയ സമൂഹത്തിനുണ്ട്.ലീഗിനെ മുന്‍നിര്‍ത്തി സമുദായത്തെ മൊത്തത്തില്‍ വിമര്‍ശിക്കുമ്ബോള്‍ ലീഗുകാരല്ലാത്ത മുസ്‍ലിംകളുടെയുംകൂടി നെഞ്ചിലാണത് പതിക്കുന്നതെന്ന് സി.പി.എം…

