തലസ്ഥാന നഗരിയിലെ കുടിവെള്ള പ്രതിസന്ധിയില്‍ റിപ്പോര്‍ട്ട് തേടി സര്‍ക്കാര്‍

തലസ്ഥാന നഗരിയിലെ കുടിവെള്ള പ്രതിസന്ധിയില്‍ റിപ്പോര്‍ട്ട് തേടി സര്‍ക്കാര്‍

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ കുടിവെള്ള പ്രതിസന്ധിയില്‍ വിശദ റിപ്പോര്‍ട്ട് തേടി സര്‍ക്കാര്‍.അഡീഷണല്‍ സെക്രട്ടറി വിശ്വനാഥ് സിന്‍ഹ ജല അതോറിറ്റി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് വിവരങ്ങള്‍ തേടി. വെള്ളം മുടങ്ങിയത് ഉദ്യോഗസ്ഥരുടെ വീഴ്ച മൂലമെന്നാണ് ജല അതോറിറ്റിയുടെ റിപ്പോര്‍ട്ട്.

പ്രതിസന്ധി പരിഹരിക്കുന്നതില്‍ ഉദ്യോഗസ്ഥതലത്തില്‍ വീഴ്ച ഉണ്ടായെന്ന് ജല അതോറിറ്റി ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. 5 ലക്ഷത്തോളം ജനങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ നോട്ടക്കുറവ് ഉണ്ടായെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

പുതുതായി സ്ഥാപിക്കേണ്ട പൈപ്പ് നിര്‍ദേശിക്കുന്ന ആഴത്തില്‍ കുഴിച്ചിട്ട ശേഷമാണ് പമ്പില്‍ നിര്‍ത്തേണ്ടത്. എന്നാല്‍ പണി ആരംഭിക്കുമ്പോള്‍ തന്നെ പമ്പിങ് നിര്‍ത്തിവച്ചു. പൈപ്പ് സ്ഥാപിക്കുമ്പോള്‍ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടം ഉണ്ടായില്ല. പൈപ്പ് സ്ഥാപിച്ച് പമ്പിങ് പുനസ്ഥാപിച്ചപ്പോള്‍ ചോര്‍ച്ച കണ്ടെത്തിയതിന് തുടര്‍ന്ന് വീണ്ടും പമ്പിങ് നിര്‍ത്തേണ്ടിവന്നു. മേല്‍നോട്ടം നടത്തേണ്ട ഉദ്യോഗസ്ഥരുടെ പരിചയക്കുറവ് തടസ്സമായെന്നും ജലവിതരണം നടത്തണമെന്ന് കോര്‍പ്പറേഷനോട് ആവശ്യപ്പെടാത്തത് ഗുരുതര വീഴ്ചയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിശദ അന്വേഷണത്തിന് ടെക്‌നിക്കല്‍ മെമ്പറേ ചുമതലപ്പെടുത്താനും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചു.

Back To Top
error: Content is protected !!