നെഫര്‍റ്റിറ്റി ഉല്ലാസ നൗക കൊച്ചിയില്‍

നെഫര്‍റ്റിറ്റി ഉല്ലാസ നൗക കൊച്ചിയില്‍

കൊച്ചി: കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെ ലോകോത്തര സൗകര്യമുള്ള ഉല്ലാസ നൗക ‘നെഫര്‍റ്റിറ്റി’ കൊച്ചിയിലെത്തുന്നു. പൂര്‍ണമായും ഈജിപ്ത്യന്‍ പശ്ചാത്തലത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന നെഫര്‍റ്റിറ്റി എന്ന ഉല്ലാസ നൗക ഇന്ത്യയിലെ ഏറ്റവും ആധുനിക ആഡംബര സൗകര്യങ്ങളോടു കൂടിയ ജലവാഹനമാണ്.

ഗോവയില്‍നിന്ന് നിര്‍മാണം പൂര്‍ത്തിയാക്കിയാണ് കേരളത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. 28-ന് വില്ലിങ്ടണ്‍ ഐലന്‍ഡില്‍ കപ്പല്‍ എത്തും. ശനി, ഞായര്‍ ദിവസങ്ങളില്‍ ഐലന്‍ഡിലുള്ള സാമുദ്രിക കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്തുന്ന കേരള ട്രാവല്‍ മാര്‍ട്ട് എക്സ്‌പോയില്‍ ഉല്ലാസ നൗക കാണാന്‍ അവസരം ഉണ്ടാകും.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കടലിലേക്ക് അതിമനോഹരമായ ഒരു ട്രിപ്പും നടത്താന്‍ കെ.എസ്.ഐ.എന്‍.സി. അവസരം ഒരുക്കുന്നു. ത്രീ സ്റ്റാര്‍ സൗകര്യങ്ങളോടു കൂടിയ യാത്രയില്‍ ഉടനീളം കലാപരിപാടികളും സ്വാദിഷ്ടമായ ഭക്ഷണവും ഉള്‍പ്പെടുത്തും.

Back To Top
error: Content is protected !!