ഉച്ചഭക്ഷണത്തില്‍ ചത്തപല്ലി; വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം

ഉച്ചഭക്ഷണത്തില്‍ ചത്തപല്ലി; വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം

കർണാകയില്‍ സ്കൂളിലെ ഉച്ചഭക്ഷണത്തില്‍ നിന്ന് ഭക്ഷ്യവിഷബാധ. 80 ഓളം കുട്ടികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. പരിശോധനയില്‍ കുട്ടികള്‍ക്ക് നല്‍കിയ ഭക്ഷണത്തില്‍ നിന്ന് ചത്ത പല്ലിയെ കണ്ടെത്തി. കർണാടകയിലെ ഹവേരി ജില്ലയിലാണ് സംഭവം.വെങ്കടപുര തണ്ട ഗ്രാമത്തിലെ സർക്കാർ സ്‌കൂളിലെ ഉച്ചഭക്ഷണത്തിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട കുട്ടികളെ ഉടന്‍തന്നെ റാണിബെന്നൂരിലെ സർക്കാർ ആശുപത്രിയിലെത്തിച്ചതായും എല്ലാവരും സുഖം പ്രാപിച്ച് ഡിസ്ചാർജ് ആയെന്നും സ്‌കൂൾ അധികൃതർ അറിയിച്ചു. സ്കൂളിനെതിരെ നടപടിയെടുക്കാൻ ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്.നേരത്തെ തമിഴ്‌നാട്ടിലെ സർക്കാർ സ്‌കൂളിൽ കുട്ടികള്‍ക്ക് വിതരണം ചെയ്യാനെത്തിച്ച ഭക്ഷണത്തില്‍ പുഴുവരിച്ച ചീഞ്ഞ മുട്ടകൾ കണ്ടെത്തിയിരുന്നു. അംഗനവാടി കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്ത മുട്ടകളിലാണ് പുഴുവരിച്ച മുട്ടകള്‍ കണ്ടെത്തിയത്.

Back To Top
error: Content is protected !!