ഒളിച്ചോടി വിവാഹം ; യുവാവിന്‍റെ ജനനേന്ദ്രിയം അറുത്തുമാറ്റി പെൺകുട്ടിയുടെ ബന്ധുക്കൾ

ഒളിച്ചോടി വിവാഹം ; യുവാവിന്‍റെ ജനനേന്ദ്രിയം അറുത്തുമാറ്റി പെൺകുട്ടിയുടെ ബന്ധുക്കൾ

പെൺകുട്ടിയുടെ വീട്ടുകാരുടെ സമ്മതമില്ലാതെ ഒളിച്ചോടി വിവാഹം കഴിച്ച യുവാവിന്‍റെ ജനനേന്ദ്രിയം പെൺകുട്ടിയുടെ ബന്ധുക്കൾ മുറിച്ചുമാറ്റി. ഡൽഹിയിലെ സാഗർപൂരിലാണ് സംഭവം. യുവാവിനെ ഗുരുതരാവസ്ഥയിൽ സഫ്‌ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പെൺകുട്ടി സമ്പന്ന കുടുംബത്തിൽപ്പെട്ടവളാണെന്നും യുവാവിനെ വിവാഹം കഴിക്കുന്നതിനെ വീട്ടുകാര്‍ എതിർത്തിരുന്നതായും പൊലീസ് പറഞ്ഞു. എന്നാല്‍ യുവാവും യുവതിയും ഒളിച്ചോടാൻ തീരുമാനിക്കുകയും വിവാഹം കഴിക്കുകയും ചെയ്‌തു. വധുവിന്‍റെ ബന്ധുക്കൾ പൊലീസിന്‍റെ സഹായത്തോടെ മകനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച ശേഷം ജനനേന്ദ്രിയം അറുത്തുമാറ്റിയതായി യുവാവിന്‍റെ അമ്മ പറഞ്ഞു.

വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകു

പെൺകുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോകാൻ ഒരു കൂട്ടം ആളുകൾ എത്തിയതിനാൽ സംരക്ഷണം ആവശ്യപ്പെട്ട് ദമ്പതികൾ രജൗരി ഗാർഡൻ പൊലീസിനെ സമീപിച്ചിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കൾ മടങ്ങിപ്പോയതായി തങ്ങളെ ബോധ്യപ്പെടുത്തി വീട്ടിലേക്ക് പോകാൻ പൊലീസ് പറഞ്ഞതനുസരിച്ച്‌ ഇരുവരും പുറത്തിറങ്ങി.

എന്നാൽ മറ്റൊരു പ്രദേശത്ത് കാത്തുനിന്ന അക്രമികൾ പൊലീസ് സ്‌റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ യുവാവിനെ ആക്രമിക്കുകയായിരുന്നുവെന്ന് ഇവര്‍ ആരോപിച്ചു. വീട്ടുകാര്‍ പെൺകുട്ടിയെ കൂടെ കൊണ്ടുപോയി.

ആക്രമിച്ച വിവരം പെൺകുട്ടിയുടെ ബന്ധുക്കൾ യുവാവിന്‍റെ വീട്ടുകാരെ അറിയിക്കുക മാത്രമാണ് ചെയ്‌തത്. ഇയാളുടെ ബന്ധുക്കൾ സ്ഥലത്തെത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തന്‍റെ സഹോദരനും പെൺകുട്ടിയും ഇൻസ്‌റ്റഗ്രാമിലൂടെ കണ്ടുമുട്ടിയതിന് ശേഷമാണ് പ്രണയത്തിലായതെന്നും പെൺകുട്ടിയുടെ കുടുംബം എപ്പോഴും ബന്ധത്തിന് എതിരായിരുന്നുവെന്നും ഇരയായ യുവാവിന്‍റെ സഹോദരൻ പറഞ്ഞു.

Back To Top
error: Content is protected !!