തിരുവനന്തപുരത്ത് കുട്ടികൾക്ക് കോവിഡ് വാക്‌സിന്‍ മാറി നല്‍കിയതായി പരാതി

തിരുവനന്തപുരത്ത് കുട്ടികൾക്ക് കോവിഡ് വാക്‌സിന്‍ മാറി നല്‍കിയതായി പരാതി

15ാം വയസില്‍ എടുക്കേണ്ട പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തിയപ്പോഴാണ് വാക്‌സീന്‍ മാറിനല്‍കിയത് . കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡ് (Covishield) ആണ് നല്‍കിയത്. കുട്ടികളോട് പ്രായം പോലും ചോദിക്കാതെയാണ് വാക്‌സിന്‍ നല്‍കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. ആരോഗ്യ കേന്ദ്രത്തില്‍ എത്തിയ കുട്ടികള്‍ക്ക് വാക്‌സിന്‍ എടുക്കേണ്ട സ്ഥലം മാറിയതായാണ് ലഭിക്കുന്ന വിവരം
റജിസ്‌ട്രേഷന്‍ നടത്തി മാത്രം ആളുകള്‍ വാക്‌സിനേഷന്‍ റൂമിലേക്ക് കുട്ടികള്‍ മറ്റൊരു വഴിയിലൂടെ പ്രവേശിക്കുകയായിരുന്നു എന്നുംകുട്ടികള്‍ ആശുപത്രിയില്‍ നിരക്ഷണത്തിലാണെന്നും ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

Back To Top
error: Content is protected !!