കോഴിക്കോട്: കല്ലായിയിൽ റയിൽപാളത്തിൽ സ്‌ഫോടകവസ്തു കണ്ടെത്തി. പോലീസും ആർ.പി.എഫ് ഉദ്യോഗസ്ഥരും പരിശോധന നടത്തുകയാണ്. ട്രാക്ക് പരിശോധിക്കാനെത്തിയ ജീവനക്കാരാണ് സ്‌ഫോടക വസ്തുക്കൾ കണ്ടത്. ബോംബ് സ്‌ക്വാഡും സിറ്റി പോലീസ് കമ്മീഷണറും ഉടൻ സ്ഥലത്തെത്തും. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
