കോവിഡ്‌ കാലത്തെ തൃശ്ശൂർ പൂരം; പൂരം എക്‌സിബിഷനും സാമ്പിള്‍ വെടിക്കെട്ടും ഒഴിവാക്കും

കോവിഡ്‌ കാലത്തെ തൃശ്ശൂർ പൂരം; പൂരം എക്‌സിബിഷനും സാമ്പിള്‍ വെടിക്കെട്ടും ഒഴിവാക്കും

തൃശ്ശൂർ കോവിഡ്‌ മഹാമാരിയുടെ സാഹചര്യത്തില്‍ കോവിഡ്‌ പ്രോട്ടോക്കോള്‍ പാലിച്ച്‌ തൃശ്ശൂർ പൂരം സംഘടിപ്പിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ ദേവസ്വങ്ങളും സര്‍ക്കാര്‍ വകുപ്പുകളും തമ്മില്‍ ചര്‍ച്ച നടത്തി. തൃശ്ശൂർ ജില്ല കലക്ടര്‍ എസ്‌ ഷാനവാസിന്റെ അധ്യക്ഷതയില്‍ കലക്‌ട്രേറ്റ്‌ ചേംബറില്‍ വെച്ചാണ്‌ തിരുവമ്പാടി പാറമേക്കാവ്‌ ദേവസ്വം പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്‌. ആരോഗ്യ പോലീസ്‌ വകുപ്പ്‌ ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു.

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്‌ കൊണ്ട്‌ തന്നെ നടത്താന്‍ കഴിയുന്ന ചട്ടങ്ങളുടെ പട്ടിക ദേവസ്വം അധികൃതര്‍ കലക്ടര്‍ക്ക്‌ കൈമാറി. ഫെബ്രുവരി 27ന്‌ ആരോഗ്യവകുപ്പിന്റേയും പോലീസ്‌ വകുപ്പിന്റേയും ഉദ്യാഗസ്ഥര്‍ പൂരപ്പറമ്പ് ‌ സന്ദര്‍ശിച്ച, പങ്കെടുപ്പിക്കാവുന്ന ആളുകളുടെ എണ്ണം സംബന്ധിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കും. പൂരത്തിന്‌ മുമ്പുള്ള ദിനങ്ങലിലെ കോവിഡ്‌ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ എന്തെങ്കിലും ഇളവുകള്‍ നിര്‍ദേശിക്കാന്‍ സാധിക്കുവെന്നും ജില്ല കലക്ടര്‍ യോഗത്തില്‍ വ്യക്തമാക്കി.പുരം എക്‌സിബിഷനും, സാമ്പിള്‍ വെടിക്കെട്ടും ഒഴിവാക്കാന്‍ ഇരു ദേവസ്വങ്ങളും യോഗത്തില്‍ സമ്മതമറിയിച്ചിട്ടുണ്ട്‌. അണിനിരത്താവുന്ന ആനകളുടെ എണ്ണം വര്‍ധപ്പിക്കുന്നത്‌ അടക്കമുള്ള തീരുമാനങ്ങള്‍ ബുധനാഴ്‌ച്ച ചേരുന്ന യോഗത്തില്‍ സ്വീകരിക്കും.

Back To Top
error: Content is protected !!