തൃശ്ശൂര്‍:ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഷോറും ശൃംഖലയായ മൈജി -മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ്ബ് തൃശ്ശൂര്‍ ഈസ്റ്റ് ഫോര്‍ട്ട് ഷോറൂമിന്റെ ഉദ്ഘാടനം നടന്‍ ജയസൂര്യ ചെയ്തു .തൃശ്ശൂരിലെ അഞ്ചാമത്തെ ഷോറൂമാണിത്. കേരളത്തിലുടനീളം ഇപ്പോള്‍ 63 ഷോറൂമുകളാണ് പ്രവര്‍ത്തിക്കുന്നത്.അന്താരാഷ്ട്ര പ്രമുഖമായ ബ്രാന്റുകളുടെ എല്ലാ ഡിജിറ്റല്‍ പ്രൊഡക്ടുകളും മോഡലുകളും മൈജി ഷോറൂമുകളില്‍ ഒരുക്കിയിട്ടുണ്ട്.മറ്റുളള ഷോറുമുകളില്‍ നിന്ന് മൈജി-മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ്ബിനെ വ്യത്യസ്ഥമാക്കുന്നത് വിലക്കുറവും മികച്ച ഓഫറുകളുമാണ്.ഇടനിലക്കാരില്ലാതെ പര്‍ച്ചേസ് ചെയ്യുന്നതിനാല്‍ കിഴിവുകള്‍ മുഴുവനായും മൈജി ഉപഭോക്താക്കള്‍ക്ക് നേരിട്ട് നല്‍കുകയാണ്.പ്രൊഫഷണല്‍ മാനേജ്‌മെന്റ് മികവും ടെക്‌നോളജി ജാഗ്രതയുമാണ് മൈജി-മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ്ബിന്റെ പ്രത്യേകത.ലളിത തവണ വ്യവസ്ഥയില്‍ അതിവേഗ ഫൈനാന്‍സ് സൗകര്യങ്ങളും ഈസി ഡോക്യുമെന്റേഷന്‍ തുടങ്ങിയ സേവന പദ്ധതികളും ലഭിക്കുന്നതാണ്.കൂടാതെ മൈജി കെയര്‍,മൈജി പ്രവിലേജ് കാര്‍ഡ്,ജി ഡോട്ട് പ്രൊട്ടക്ഷന്‍ പ്ലസ്,എക്‌സ്‌ചേഞ്ച് സ്‌കീം തുടങ്ങിയ പദ്ധതികളും ഒരുക്കിയിട്ടുണ്ട്.അന്താരാഷ്ട്ര ബ്രാന്റുകളുടെ 400ല്‍പരം ഉല്‍പന്നങ്ങള്‍ ഷോറൂമുകളില്‍ ലഭ്യമാണ്.
ചടങ്ങില്‍ മൈജി-മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ്ബ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ ഷാജി, ഓപ്പറേഷന്‍ ജനറല്‍ മാനേജര്‍ സി.കെ.വി നദീര്‍, മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ സി.ആര്‍ അനീഷ് , സ്റ്റേറ്റ് ഹെഡ് മുഹമ്മദ് ജയ്‌സല്‍,സെയില്‍സ് എ.ജി.എം ഫിറോസ് കെ.കെ,സോണല്‍ മാനേജര്‍ ജേക്കബ് ജോബിന്‍,ടെറിട്ടറി മാനേജര്‍ റംഷിക്ക് എം ലത്തീഫ് തുടങ്ങിയവര്‍ പങ്കെടുത്തു.