കോഴിക്കോട്: താമരശ്ശേരി പെരുമ്പള്ളിയിൽനിന്നു കാണാതായ പതിമൂന്നു വയസുകാരിയെ കണ്ടെത്തി. ബന്ധുവായ യുവാവിനൊപ്പം ബെംഗളൂരുവിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. മാർച്ച് 11ന് രാവിലെയാണ് എട്ടാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയെ കാണാതായത്.
കുട്ടി യുവാവിനൊപ്പം ബെംഗളൂരുവിൽ ഉണ്ടെന്ന വിവരം കർണാടക പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ കർണാടക പൊലീസ് താമരശ്ശേരി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പെൺകുട്ടിയെ തിരികെ എത്തിക്കാനായി താമരശ്ശേരി പൊലീസ് ബെംഗളൂരുവിലേക്ക് പുറപ്പെട്ടിട്ടുണ്ട്.