മദ്യക്കുപ്പി മോഷണം തടയാൻ ബെവറജസിൽ ടി ടാഗിങ് സംവിധാനം വരുന്നു

മദ്യക്കുപ്പി മോഷണം തടയാൻ ബെവറജസിൽ ടി ടാഗിങ് സംവിധാനം വരുന്നു

തിരുവനന്തപുരം: ബെവറജസ് കോർപ്പറേഷന്റെ ചില്ലറവില്പനകേന്ദ്രങ്ങളിൽനിന്നുള്ള മദ്യക്കുപ്പി മോഷണം തടയാൻ ടി ടാഗിങ്‌ സംവിധാനം വരുന്നു. കുപ്പികളിൽ ഘടിപ്പിക്കുന്ന ടാഗ് നീക്കംചെയ്യാതെ പുറത്തേക്കുകൊണ്ടുപോയാൽ അലാറം മുഴങ്ങുന്ന വിധമാണ് ക്രമീകരണം. പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം പവർഹൗസ് ഷോറൂമിൽ സംവിധാനം നടപ്പാക്കി.

മുന്തിയയിനം മദ്യക്കുപ്പികളിലാണ് ആദ്യമായി ടാഗുകൾ സ്ഥാപിക്കുക. വില്പനസമയത്ത് ഇവ നീക്കംചെയ്യാനുള്ള സംവിധാനം ക്യാഷ് കൗണ്ടറിലുണ്ടാകും. ഉപഭോക്താക്കൾക്ക് ഇവ നീക്കംചെയ്യാൻ കഴിയില്ല.

Leave a Reply..

Back To Top
error: Content is protected !!