വാക്കുതര്‍ക്കം: പ്ലസ് ടു വിദ്യാര്‍ഥിയെ സഹപാഠി കുത്തിപ്പരിക്കേല്‍പിച്ചു

വാക്കുതര്‍ക്കം: പ്ലസ് ടു വിദ്യാര്‍ഥിയെ സഹപാഠി കുത്തിപ്പരിക്കേല്‍പിച്ചു

പാലക്കാട്: ഒറ്റപ്പാലത്ത് പ്ലസ്ടു വിദ്യാര്‍ഥിക്ക് സഹപാഠിയുടെ കുത്തേറ്റു. വീട്ടാമ്പാറ സ്വദേശി അഫ്‌സറിനാണ് കുത്തേറ്റത്. വാരിയെല്ലിന് സമീപം പരിക്കേറ്റ അഫ്‌സറിനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. കത്തികൊണ്ട് കുത്തിയ വിദ്യാര്‍ഥിക്കും കൈക്ക് ചെറിയ പരിക്കുണ്ട്.

ഒറ്റപ്പാലത്തെ എയ്ഡഡ് സ്‌കൂളില്‍ രാവിലെയാണ് സംഭവം. ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

Leave a Reply..

Back To Top
error: Content is protected !!