ഇൻവെസ്റ്റിഗേഷൻ ത്രില്ലറല്ല ഇൻവെസ്റ്റിഗേഷൻ ഡ്രാമയാണെന്ന് പറഞ്ഞാണ് രേഖാ ചിത്രത്തിൻ്റെ ഇൻട്രോ ആസിഫലി തന്നെ പറഞ്ഞത്. ആസിഫ് അലിയും അനശ്വര രാജനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് നിർമ്മിക്കുന്നത്.രേഖാ ചിത്രം വ്യാഴാഴ്ച പ്രദർശനത്തിനെത്തുകയാണ്.
90 ലൊക്കേഷനുകളിലായി 60 ദിവസങ്ങൾ കൊണ്ടാണ് “രേഖാചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാക്കിയത് സംവിധായകൻ ജോഫിൻ ടി ചാക്കോ പറഞ്ഞിരുന്നു. 115 അഭിനേതാക്കളാണ് ചിത്രത്തിലുള്ളത്. പലരും ആദ്യമായി അഭിനയിക്കുന്നവരാണ്.ഒരുപാട് ബഡ്‌ജറ്റ് വരുന്ന രീതിയിലാണ് ആദ്യം ഈ സിനിമയുടെ കഥ പറയുമ്പോൾ ആലോചിച്ചത്. പക്ഷെ പിന്നീട് ചിത്രം അങ്ങനെ എടുക്കാൻ കഴിയില്ല എന്ന് തോന്നി. പഴയ കാലഘട്ടം വരുന്നയിടത്ത് കുറച്ചധികം ഇൻവെസ്റ്റ് ചെയ്ത ശേഷം മറ്റ് ഭാഗങ്ങളിൽ അത് ബാലൻസ് ചെയ്യുക എന്നതായിരുന്നു പ്ലാൻ. മമ്മൂക്കയെ കുറിച്ചുള്ള ഒരു സർപ്രൈസ് സിനിമയിലുണ്ടെന്നും ജോഫിൻ രേഖപ്പെടുത്തി. പഴയ കാലഘട്ടം കാണിക്കുന്ന സീനുകൾ തന്നെയാണ് ഏറ്റവും കൂടുതൽ സമയമെടുത്ത് ഷൂട്ട് ചെയ്തിരിക്കുന്നതുമെന്നും സംവിധായകൻ ജോഫിൻ ടി ചാക്കോ പറഞ്ഞു.
മമ്മൂക്കയുടെ ചില ഇൻപുട്ടുകൾ രേഖാചിത്രം സിനിമയിലുണ്ട്. ‘രേഖാചിത്രം’ എന്ന സിനിമയ്ക്ക് മെഗാസ്റ്റാർ മമ്മൂട്ടിയുടെ മാർഗ്ഗനിർദ്ദേശം ലഭിച്ചിട്ടുണ്ടെന്ന് നിർമ്മാതാവ് വേണു കുന്നപ്പിള്ളി. ചിത്രത്തിൽ ചില നിർദ്ദേശങ്ങൾ, വരുത്തേണ്ട മാറ്റങ്ങൾ എല്ലാം മമ്മൂട്ടി നൽകിയിട്ടുണ്ട്. അതെല്ലാം ചിത്രം കാണുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും. എന്തായിരിക്കും മമ്മൂക്ക പറഞ്ഞിട്ടുണ്ടാകുക എന്ന് സിനിമ കണ്ടാൽ നിങ്ങൾക്ക് അറിയാൻ – വേണു കുന്നപ്പിള്ളി പറയുന്നു.
ചിത്രത്തിൽ
മനോജ് കെ ജയൻ, ഇന്ദ്രൻസ് എന്നിവരെ കൂടാതെ ചിത്രത്തിൽ ഹരിശ്രീ അശോകൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ എന്നിവരും കൂടാതെ പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് (‘ആട്ടം’ ഫെയിം) താരങ്ങളും എത്തുന്നു