
വാവ സുരേഷിന്റെ വെന്റിലേറ്ററില്‍ കഴിയുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ അന്വേഷണം
കോട്ടയം: മൂർഖൻ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ വാവ സുരേഷ് വെന്റിലേറ്ററിൽ ചികിൽസയിൽ കഴിയുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ അന്വേഷണം. ഇതുമായി ബന്ധപ്പെട്ട് ആശുപത്രി സൂപ്രണ്ടിനോട് ആരോഗ്യമന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടി. വാവ സുരേഷ് വെന്റിലേറ്ററിൽ കഴിയുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിമർശനം ഉയർന്ന സാഹചര്യത്തിലാണ് മന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്. കോട്ടയത്ത് പാമ്പു പിടിത്തത്തിനിടെ മൂർഖന്റെ കടിയേറ്റ് സ്വകാര്യ ആശുപത്രിയിലെത്തിക്കുമ്പോൾ സുരേഷിന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനം 20 ശതമാനം…