
യുകെയില്‍ പഠനം, ജോലി വാഗ്ദാനം ; പണം തട്ടിയെന്ന പരാതിയില്‍ സ്‌കൈ മാര്‍ക്ക് ഓഫീസ് പൂട്ടിച്ചു
കോഴിക്കോട്: വിദേശത്ത് പഠിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ സ്‌കൈ മാര്‍ക്ക് എജുക്കേഷന്‍ ഡയറ്കടര്‍മാര്‍ക്കെതിരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തു. കൊയിലാണ്ടി സ്വദേശിയായ പരാതിക്കാരിയുടെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയതായും പൊലീസ് കണ്ടെത്തി. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍നിര്‍മിച്ച് പലരേയും ഈ സ്ഥാപനം മുഖേന വിദേശത്തേക്ക് കയറ്റി വിട്ടതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊയിലാണ്ടി സ്വദേശിയായ യുവതി നല്‍കിയ പരാതിയിലാണ് കോഴിക്കോട് ആസ്ഥാനമായിട്ടുള്ള സ്‌കൈമാര്‍ക്ക് എജ്യുക്കേഷനെതിരെ പൊലീസ് കേസെടുത്തത്. യുകെയില്‍ എംബിഎ സീറ്റ് തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ്…