
സിദ്ദിഖ് കാപ്പന് ജാമ്യമില്ല, പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച് കോടതി
ന്യൂഡല്‍ഹി: യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട മലയാളി മാദ്ധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ മഥുര കോടതി തളളി. കാപ്പന് ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഉത്തര്‍പ്രദേശ് പൊലീസ് ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തിരുന്നു. എട്ടു മാസത്തിലേറെയായി സിദ്ദിഖ് കാപ്പന്‍ ജയിലില്‍ കഴിയുകയാണ്. ഈയടുത്താണ് അദ്ദേഹത്തിന്റെ മാതാവ് മരിച്ചത്. കുറ്റപത്രം നല്‍കിയെങ്കിലും കുറ്റങ്ങള്‍ തെളിയിക്കാനായിട്ടില്ല. അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും കാപ്പന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച അഡീഷണല്‍ സെഷന്‍സ് ജഡ്ജി അനില്‍ കുമാര്‍ പാണ്ഡെ…