
എ ആര്‍ നഗര്‍ സഹകരണ ബാങ്കില്‍ കുഞ്ഞാലിക്കുട്ടിക്ക് 300 കോടി കള്ളപ്പണ നിക്ഷേപം ! ; കള്ളപ്പണം അങ്കണവാടി ടീച്ചറുടെ അക്കൗണ്ടിലെന്ന് കെ. ടി. ജലീൽ
തിരുവന്തപുരം : മുസ്ലീം ലീഗ് നേതാവും മുൻ മന്ത്രിയുമായ പി. കെ. കുഞ്ഞാലിക്കുട്ടിക്ക് 300 കോടിയുടെ കള്ളപ്പണ നിക്ഷേപമുണ്ടെന്ന് കെ. ടി. ജലീൽ എം. എൽ. എ ആരോപിച്ചു. മന്ത്രിയായിരുന്ന സമയത്ത് കുഞ്ഞാലിക്കുട്ടി അഴിമതിയിലൂടെ നേടിയ പണം വേങ്ങര എ. ആർ. നഗർ സർവ്വീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ചിരിക്കുകയാണെന്നും കെ. ടി. ജലീൽ പറഞ്ഞു. കണ്ണമംഗലം സ്വദേശിയായ അംഗണവാടി ടീച്ചറുടെ അക്കൌണ്ട് വഴി അവരറിയാതെ 80 ലക്ഷം രൂപയുടെ ഇടപാടുകളാണ് നടത്തിയത്. ഇടപാടുകാരറിയാതെ അവരുടെ അക്കൌണ്ടുകള്‍ വഴി…