
കലൂർ അപകടം: സ്റ്റേഡിയം വിട്ടുനൽകിയത് ജി.സി.ഡി.എ ചെയർമാൻ; വീഴ്ച സംഭവിച്ചെന്ന് ആവർത്തിച്ച് മേയർ
കൊച്ചി: ഐ.എസ്.എൽ ഉൾപ്പെടെ ഫുട്ബാൾ മത്സരങ്ങൾ മാത്രം നടക്കുന്ന കലൂർ സ്റ്റേഡിയം ഗിന്നസ് നൃത്തപരിപാടിക്ക് വിട്ടുനൽകിയത് ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ളയുടെ ഇടപെടലിനെത്തുടർന്ന്. മറ്റ് പരിപാടികൾക്ക് വിട്ടുനൽകേണ്ടതില്ലെന്നും നൃത്തപരിപാടി നടന്നാൽ ടർഫിന്റെ നിലവാരത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി ജി.സി.ഡി.എ എസ്റ്റേറ്റ് വിഭാഗം ഉദ്യോഗസ്ഥർ ഫയലിൽ കുറിച്ചിരുന്നു. എന്നാൽ, ടർഫ് ഒഴിവാക്കിയുള്ള പരിപാടി ആയതിനാൽ അനുമതി നൽകാമെന്ന് വ്യക്തമാക്കിയാണ് ചെയർമാൻ രേഖാമൂലം അനുമതി നൽകിയത്. ഇതിന് പിന്നാലെ സംഘാടകരായ മൃദംഗവിഷൻ ജി.സി.ഡി.എയുടെ അക്കൗണ്ടിൽ ഡെപ്പോസിറ്റ് തുക നിക്ഷേപിച്ചു. പൊലീസിന്റെയോ അഗ്നിരക്ഷാസേനയുടെയോ…