
കേരളത്തില്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെല്ലാം പേരുമാറ്റി പിണറായി സർക്കാരിന്റെതാക്കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടല്‍
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെല്ലാം പേരു മാറ്റി സംസ്ഥാന സര്‍ക്കാറിന്റേതാക്കി കണ്ണില്‍ പൊടിയിടുക എന്നത് മാത്രമാണ് പിണറായി വിജയന്റെ പണിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ കേരളത്തില്‍ പേരു മാറ്റിയും, വകമാറ്റി ചെലവഴിച്ച് പിണറായി സര്‍ക്കാര്‍ കോടികള്‍ കൊള്ളയടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് തങ്ങളുടെ പദ്ധതി നിര്‍വഹണ പ്രക്രിയ കേരളത്തില്‍ നടത്തേണ്ട സാഹചര്യമാണ് നിലവിലുള്ളത് . സഹസ്ര കോടിയുടെ അഴിമതിയാണ് കേന്ദ്ര പദ്ധതികളുടെ മറവില്‍ ഇടതുപക്ഷ സര്‍ക്കാര്‍ നടത്തി വരുന്നത്. പിണറായിയുടേത്…