
20 ശതമാനം രോഗികളും ടെലികണ്‍സള്‍ട്ടേഷന് താല്‍പര്യപ്പെടുന്നുവെന്ന് ഗോദ്രെജ് ഇന്റീരിയോ പഠനം
കൊച്ചി: ഗോദ്രെജ് ഗ്രൂപ്പിന്റെ ഭാഗമായ ഇന്ത്യയിലെ പ്രമുഖ ഫര്‍ണീച്ചര്‍ ബ്രാന്‍ഡായ ഗോദ്രെജ് ഇന്റീരിയോ ”എലെമെന്റ്‌സ് ഓഫ് എ ഹീലിങ് എന്‍വിയോണ്‍മെന്റ് ” റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രോഗികളുടെ ആശങ്കകള്‍, ആരോഗ്യ സംരക്ഷണ രംഗത്തെ അടിസ്ഥാന സൗകര്യങ്ങളുടെ മാറുന്ന മുഖം, ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും ആരോഗ്യ ആശങ്കകള്‍ എന്നിവയെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. മനുഷ്യത്വ കേന്ദ്രീകൃതമായ ഒരു പരിചരണ മാതൃകയെ സമീപിക്കുമ്പോള്‍ മാത്രമേ, രോഗികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍ തുടങ്ങിയ ആരോഗ്യ പരിരക്ഷാ ദാതാക്കള്‍ക്കും ആരോഗ്യരക്ഷാ ഇടങ്ങള്‍ കൂടുതല്‍ സുഖകരവും…