
പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ ഡോ. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ മരിച്ച നിലയില്‍
കൊച്ചി: പ്രമുഖ വൃക്കരോഗ വിദഗ്ധനായ സീനിയർ സർജൻ ഡോ. ജോർജ് പി.അബ്രഹാമിനെ മരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പാശേരിക്കു സമീപം തുരുത്തിശ്ശേരിയിലെ സ്വന്തം ഫാം ഹൗസിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ വൃക്കരോഗ വിഭാഗം സീനിയർ സർജനായിരുന്നു. ഫാം ഹൗസിൽ നിന്ന് അദ്ദേഹത്തിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. പ്രായധിക്യമുണ്ടെന്നും ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും കുറിപ്പിൽ പറയുന്നു. വൃക്ക ശസ്ത്രക്രിയ രംഗത്തെ പ്രമുഖൻ എന്ന നിലയിലാണ് ഡോ. ജോർജ് പി.അബ്രഹാം അറിയപ്പെടുന്നത്. ഇന്നലെ വൈകുന്നേരമാണ് അനുജനോടൊപ്പം ഫാം…