
ഇന്ധന വിലവര്‍ധന ; കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ട് : പെട്രോളിയം മന്ത്രി
ന്യൂഡല്‍ഹി: രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധന വിലവര്‍ധനയില്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും വളരെ കരുതലോടെ ഇടപെടേണ്ട വിഷയമാണിതെന്നും പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ഏത് പാര്‍ട്ടി എവിടെ അധികാരത്തിലിരുന്നാലും പെട്രോളിയം ഉൽപന്നങ്ങളില്‍ നിന്നുള്ള നികുതിയെ പ്രധാന വരുമാന മാര്‍ഗ്ഗമായി കാണുന്നു. കേന്ദ്രം ഇന്ധനങ്ങളുടെ എക്സൈസ് തീരുവ കൂട്ടുകയും കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനങ്ങളും വാറ്റ് നിരക്ക് വര്‍ധിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു .കെ.സി. വേണുഗോപാല്‍, ഡോ. ശാന്തനു സെന്‍ തുടങ്ങിയവരുടെ ചോദ്യങ്ങള്‍ക്കാണ് മന്ത്രി മറുപടി പറഞ്ഞത് . അതെ സമയം ,…