
അയൽക്കാരി പുഷ്പയെ കൊല്ലാൻ കഴിയാത്തതിൽ കടുത്ത നിരാശ; ചെന്താമര – nenmara double murder chenthamara
അയൽക്കാരിയായ പുഷ്പയെ കൊല്ലാൻ കഴിയാത്തതിൽ കടുത്ത നിരാശയുണ്ടെന്ന് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര. താൻ നാട്ടിൽ വരാതിരിക്കാൻ പുഷ്പ ഉൾപ്പെടെയുള്ളവർ പോലീസിൽ നിരന്തരം പരാതി കൊടുത്തിരുന്നെന്ന് ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യലിൽ ചെന്താമര പറഞ്ഞു. പോത്തുണ്ടി ബോയൻ കോളനിയിൽ സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലാണു പ്രതിയുടെ വെളിപ്പെടുത്തൽ. ചെന്താമരയെ പോത്തുണ്ടിയിലെത്തിച്ചു തെളിവെടുപ്പ് നടത്തി. വൻ പോലീസ് സന്നാഹത്തിന്റെ സാന്നിധ്യത്തിലാണു തെളിവെടുപ്പ് നടന്നത്. എട്ടു വാഹനങ്ങളിലായി നാനൂറോളം പോലീസ്…