
ഭർത്താവിന്റെ പിണക്കം മാറ്റാമെന്ന് പറഞ്ഞ് യുവതിയെ പീഡിപ്പിച്ച്, വിഡിയോ പകർത്തി ലക്ഷങ്ങൾ തട്ടിയ മന്ത്രവാദിയും ശിഷ്യനും അറസ്റ്റിൽ
ചാവക്കാട്: ഭർത്താവുമായി പിണങ്ങിക്കഴിഞ്ഞ യുവതിയെ പീഡിപ്പിക്കുകയും ദൃശ്യം പകർത്തി ബ്ലാക്മെയിൽ ചെയ്ത് പണം തട്ടുകയും ചെയ്ത കേസിൽ മന്ത്രവാദിയും സഹായിയും അറസ്റ്റിൽ. മന്ത്രവാദി മലപ്പുറം മാറഞ്ചേരി മാരാമുറ്റം കാണാക്കോട്ടയിൽ വീട്ടിൽ താജുദ്ദീൻ (46), ശിഷ്യൻ വടക്കേക്കാട് നായരങ്ങാടി കല്ലൂർ മലയംകളത്തിൽ വീട്ടിൽ ഷക്കീർ (37) എന്നിവരെയാണ് ചാവക്കാട് പൊലീസ് ഇൻസ്പെക്ടർ വി.വി. വിമലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. യുവതിയെ ഇവർ രണ്ടുപേരും പലവട്ടം പീഡിപ്പിക്കുകയും 60 ലക്ഷത്തിലേറെ രൂപ കൈക്കലാക്കുകയും ചെയ്തുവെന്നാണ് പരാതി. ഭർത്താവുമായുള്ള പ്രശ്നങ്ങൾ മന്ത്രവാദം…