ആര്യൻ ഖാന് ഇന്നും ജാമ്യമില്ല; വാദം നാളെയും തുടരും

ആര്യൻ ഖാന് ഇന്നും ജാമ്യമില്ല; വാദം നാളെയും തുടരും

മുംബൈ: ആഡംബര കപ്പലിലെ മയക്കുമരുന്ന്​ പാർട്ടി കേസിൽ ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാന് ഇന്നും ജാമ്യമില്ല. മുംബൈ ഹൈകോടതിയിൽ ജാമ്യാപേക്ഷയിൽ വാദം നാളെയും തുടരും. ആര്യൻ ഖാൻ, സുഹൃത്തുക്കളും കൂട്ടുപ്രതികളുമായ അർബാസ് മർച്ചന്‍റ്, മുൺമുൺ ധമേച്ച എന്നിവരുടെ ജാമ്യാപേക്ഷയിലാണ് കോടതി വാദം കേൾക്കുന്നത്. നാളെ ഉച്ചക്ക് 2.30ന് വാദം പുന:രാരംഭിക്കും. സോളിസിറ്റർ ജനറൽ അനിൽ സിങ്ങാണ് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോക്ക് വേണ്ടി ഹാജരായത്. നാളെ ഒരു മണിക്കൂറിനുള്ളിൽ താൻ വാദം പൂർത്തിയാക്കുമെന്ന് ഇദ്ദേഹം കോടതിയെ അറിയിച്ചു.

Read More
Back To Top
error: Content is protected !!