
അടുക്കളയിൽ കയറി അരിയുമായി കടന്ന് കാട്ടാന; കോയമ്പത്തൂരിൽ കണ്ടത് ‘അരിക്കൊമ്പനോ’യെന്ന് സോഷ്യൽ മീഡിയ | elephant sneaks into a house stealing rice
കോയമ്പത്തൂർ: അടുക്കളയിൽ കയറി ഒരു ചാക്ക് അരിയെടുത്ത ശേഷം ആന കടന്നുകളഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറി. ശനിയാഴ്ച രാത്രിയിൽ ആയിരുന്നു സംഭവം. വീട്ടുകാരെല്ലാം തന്നെ പേടിച്ച് ശ്വാസം പോലും നിലച്ച അവസ്ഥയിലായിരുന്നു. എന്നാൽ ആർക്കും പരിക്കില്ല. കോയമ്പത്തൂരിലെ തെർക്കുപാളയത്താണ് സംഭവം നടന്നത്. കാട്ടാന അതിക്രമിച്ച് കയറിയ വിവരം അറിഞ്ഞതോടെ നാട്ടുകാർ ആകെ ഭയത്തിലാണ് എന്നും റിപ്പോർട്ടുകൾ പറയുന്നു. ആന കയറിയ വീട്ടിൽ താമസിച്ചിരുന്നത് നാല് ഇതരസംസ്ഥാന തൊഴിലാളികൾ ആയിരുന്നുവെന്ന് ഹിന്ദുസ്ഥാൻ ടൈംസ് എഴുതുന്നു….