കൊച്ചി: ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്‍റ് ആന്‍റ് ഫിനാന്‍സ് കമ്പനി 31 മാര്‍ച്ച് 2019ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തിന്‍റെ നാലാം പാദത്തില്‍ 1186 കോടി രൂപ അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 918 കോടി രൂപയായിരുന്നു. ഈ കാലയളവില്‍ കമ്പനിയുടെ മൊത്തവരുമാനം 5480 കോടി രൂപയില്‍ നിന്ന് 6993 കോടി രൂപയായി ഉയര്‍ന്നു. വാണിജ്യ വാഹന വ്യവസായ വളര്‍ച്ചയില്‍ 21 ശതമാനം വളര്‍ച്ച കൈവരിച്ചു.
വാഹന വായ്പയില്‍ 24807 കോടി രൂപ വിതരണം ചെയ്തു. മുന്‍ വര്‍ഷം ഇതേകാലയളവിലിത് 20540 കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനി 54279 കോടി രൂപ സമാഹരിച്ചിരുന്നു.