തിരുവനന്തപുരം: ജയിൽ ആശുപത്രിയിൽ നിന്നുള്ള സേവനം ആവശ്യമുള്ള തടവുകാർക്ക് യഥാസമയം ലഭ്യമാക്കാൻ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിനാണ് കമീഷൻ നിർദേശം നൽകിയത്. ജയിലിൽ ട്രെയിനേജ് ജോലി ചെയ്യുന്ന തടവുകാരന് ശരീരം മുഴുവൻ ചെറിച്ചിൽ അനുഭവപ്പെട്ടപ്പോൾ ജയിൽ ആശുപത്രിയിലെ ഡോക്ടറെ കാണാൻ ആശുപത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന സഹതടവുകാരൻ അനുവദിച്ചില്ലെന്ന പരാതിയിലാണ് നടപടി.
ഡോക്ടറെ കാണാൻ ജയിൽആശുപത്രിയിലെത്തുന്ന എല്ലാവർക്കും അവസരം നൽകാറുണ്ടെന്നും പരാതി നൽകിയ തടവുകാരനും അവസരം നൽകിയിട്ടുടെന്നും സെൻട്രൽ ജയിൽ സൂപ്രണ്ട് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. പരാതി വിഷയം അധികൃതർ നിഷേധിച്ചു. ഭാവിയിൽ ഇത്തരം പരാതികളുണ്ടാകരുതെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.