ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടിയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ച ജോയിയുടെ മൃതദേഹം സംസ്ക്കരിച്ചു.പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ജോയിയുടെ മാരായമുട്ടത്തെ വീട്ടു വളപ്പില്‍ വച്ചായിരുന്നു അന്തിമ കര്‍മങ്ങള്‍ നടന്നത്.ജൂലെ 13ന് രാവിലെ 10 മണിയോടെയായിരുന്നു ജോയ് അടങ്ങുന്ന സംഘം തിരുവന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള തോട് വൃത്തിയാക്കാന്‍ ഇറങ്ങിയത്.
എന്നാല്‍ കനത്ത മഴയിലെ ഒഴുക്കില്‍പെട്ട് ജോയിയെ കാണാതാകുകയായിരുന്നു.46 മണിക്കൂര്‍ നീണ്ട രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ ഇന്നാണ് വഞ്ചിയൂര്‍ റോഡിലെ കനാലില്‍ നിന്നും ജോയിയുടെ മൃതദേഹം കണ്ടെടുത്തത്.ഇന്ന് കൊച്ചിയില്‍ നിന്നുള്ള നേവി സംഘവും തിരച്ചിലിനായി തലസ്ഥാനത്ത് എത്തിയിരുന്നു.എന്നാല്‍ പ്രതീക്ഷകള്‍ വിഫലമാക്കി ജീര്‍ണിച്ച അവസ്ഥയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ശുചീകരണ തൊഴിലാളികളാണ് മാലിന്യങ്ങൾക്കിടയിൽ ഒരു മൃതദേഹം പൊങ്ങിക്കിടക്കുന്നുവെന്ന വിവരം പൊലീസിനെ അറിയിച്ചത്. ഉടൻ തന്നെ പൊലീസ് സംഘവും ജോയിയുടെ ബന്ധുക്കളും സ്ഥലത്തെത്തി. മൃതദേഹം ജോയിയുടേതെന്ന് സ്ഥിരീകരിക്കുകയായിരുന്നു.