വടക്കാഞ്ചേരി: വടക്കാഞ്ചേരി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ സുരക്ഷാ ഏർപ്പാടുകളേക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തി. വ്യാപാര ഭവനിൽ വച്ച് വടക്കാഞ്ചേരി സി.ഐ.സുരേഷ് ഉദ്ഘാടനം ചെയ്ത് ക്ലാസ്സിന് നേതൃത്വം നൽകി. വടക്കാഞ്ചേരി മേഖലയിൽ രാത്രികാലങ്ങളിൽ അനുഭവപ്പെടുന്ന മോഷണ പരമ്പരയ്ക്കു തടയിടാൻ വേണ്ടിനാല് സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചു.വ്യാപാരി ഏകോപന സമിതി പ്രസിഡൻ്റ്: അജിത്ത് കുമാർ മല്ലയ്യ അദ്ധ്യക്ഷത വഹിച്ചു. സെക്യരിറ്റി ജീവനക്കാർക്കുള്ള വേതനം വ്യാപാരികൾ നൽകുന്നതിനുള്ള തീരുമാനം അടുത്ത യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനിയ്ക്കുമെന്ന് അജിത്ത് കുമാർ മല്ലയ്യ പറഞ്ഞു. സാമൂഹ്യ സുരക്ഷയുടെ ഭാഗമായിപോലീസ് ഉദ്യോഗസ്ഥരുടെ അഭ്യർത്ഥന പ്രകാരം വ്യാപാരികൾ CCTV ക്യാമറ റോഡിൽ നടക്കുന്ന കാര്യങ്ങൾ വീക്ഷിക്കുന്ന രീതിയിൽ വച്ചു തുടങ്ങിയെന്നും അജിത്ത് കുമാർ അറിയിച്ചു.യോഗത്തിൽ എ.എസ്സ്.ഐ: കെ.പി.രാജേന്ദ്രൻ, ജനറൽ സെക്രട്ടറി: പി.എൻ.ഗോകുലൻ, ട്രഷറർ: വാപ്പുട്ടി, തുടങ്ങിയവർ പ്രസംഗിച്ചു. നിരവധി വ്യാപാരികൾ ബോധവൽക്കരണ ക്ലാസ്സിൽ പങ്കെടുത്തു.