ഷവോമി ഇന്ത്യ എംഡിയുടെ പ്രകോപനപരമായ പ്രസ്താവന : രൂക്ഷവിമര്‍ശനവുമായി ഇന്ത്യന്‍ വ്യാപാര സംഘടനകള്‍

ഷവോമി ഇന്ത്യ എംഡിയുടെ പ്രകോപനപരമായ പ്രസ്താവന : രൂക്ഷവിമര്‍ശനവുമായി ഇന്ത്യന്‍ വ്യാപാര സംഘടനകള്‍

ന്യൂഡല്‍ഹി : ഷവോമിയുടെ ഇന്ത്യ മാനേജിങ് ഡയറക്ടറായ മനു കുമാര്‍ ജെയ്നിനെതിരെ ആഞ്ഞടിച്ച്‌ ഇന്ത്യന്‍ വ്യാപാര സംഘടന.ചൈനയെ ബഹിഷ്കരിക്കാനുള്ള ചിന്ത സാമൂഹ്യ മാധ്യമങ്ങളില്‍ മാത്രം ഒതുങ്ങുന്നതാണെന്ന പ്രസ്താവന കഴിഞ്ഞദിവസം മനുകുമാര്‍ ജൈന്‍ നടത്തിയിരുന്നു.ഈ പ്രസ്താവനയെ തുടര്‍ന്നാണ് മനു കുമാര്‍ ജൈനിനെതിരെ വ്യാപാരികളുടെ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യ ട്രേഡേഴ്സ് രംഗത്ത് വന്നിരിക്കുന്നത്.

കോടിക്കണക്കിന് ഇന്ത്യക്കാരുടെ വികാരം വ്രണപ്പെടുത്തുന്നതാണ് അദ്ദേഹത്തിന്റെ ഈ അഭിപ്രായമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യ ട്രേഡേഴ്സ് വ്യക്തമാക്കി. മാത്രമല്ല, വിവേക ശൂന്യമായ അഭിപ്രായമാണ് മനു കുമാര്‍ ജൈനിന്റേതെന്ന് സിഎഐടിയുടെ ദേശിയ പ്രസിഡന്റായ ബി.സി ഭാരതീയയും സെക്രട്ടറി ജനറല്‍ ഖണ്ടേല്‍വാളും പറഞ്ഞു.യഥാര്‍ത്ഥ ഇന്ത്യനെന്ന് സ്വയം വിശേഷിപ്പിക്കുന്ന മനു കുമാര്‍ ജെയ്ന്‍ ചൈനക്ക് വേണ്ടി വാദിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യ ട്രേഡേഴ്സ് പറഞ്ഞു.

Back To Top
error: Content is protected !!