കൊടുങ്ങല്ലൂരിൽ ഉമ്മയുടെ കഴുത്തറുത്ത് മകൻ, നില ഗുരുതരം; ആക്രമണം മദ്യലഹരിയിൽ

കൊടുങ്ങല്ലൂരിൽ ഉമ്മയുടെ കഴുത്തറുത്ത് മകൻ, നില ഗുരുതരം; ആക്രമണം മദ്യലഹരിയിൽ

കൊടുങ്ങല്ലൂർ: അഴീക്കോട് കൊട്ടിക്കലിൽ മകൻ ഉമ്മയുടെ കഴുത്തറുത്തു. മരപ്പാലത്തിനു സമീപം ഊമന്തറ അഴുവിലേക്കകത്ത് ജലീലിന്റെ ഭാര്യ സീനത്ത് (53) ആണ് ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ സീനത്തിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ മകൻ മുഹമ്മദിനെ (24) പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന മുഹമ്മദ് മാതാവിനെ ആക്രമിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. 3 വർഷം മുൻപ് പിതാവ് ജലീലിനെയും മുഹമ്മദ് ആക്രമിച്ചിട്ടുണ്ട്.

Back To Top
error: Content is protected !!