ഫെഡറല്‍ ബാങ്ക് 46 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ എക്കാലത്തേയും ഉയര്‍ന്ന ത്രൈമാസ അറ്റാദായം കൈവരിച്ചു

ഫെഡറല്‍ ബാങ്ക് 46 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ എക്കാലത്തേയും ഉയര്‍ന്ന ത്രൈമാസ അറ്റാദായം കൈവരിച്ചു

കൊച്ചി: ഈ വര്‍ഷം ജൂണ്‍ 30 ന് അവസാനിച്ച ത്രൈമാസത്തില്‍ ഫെഡറല്‍ ബാങ്ക് 46.25 ശതമാനം വളര്‍ച്ചയോടെ 384.21 കോടി രൂപ അറ്റാദായം കൈവരിച്ചു. ബാങ്ക് കൈവരിക്കുന്ന എക്കാലത്തേയും ഉയര്‍ന്ന ത്രൈമാസ അറ്റാദായമാണിത്. ഇക്കാലയളവിലെ പ്രവര്‍ത്തന ലാഭം 782.76 കോടി രൂപയാണ്.  ബാങ്കിന്‍റെ ആകെ ബിസിനസ് 18.99 ശതമാനം വളര്‍ന്ന് 244569.79 കോടി രൂപയിലും അറ്റ പലിശ വരുമാനം 17.77 ശതമാനം വളര്‍ന്ന് 1154.18 കോടി രൂപയിലും എത്തിയിട്ടുണ്ട്. ആകെ നിക്ഷേപം 19.14 ശതമാനം വര്‍ധനവോടെ 132537.46 കോടി രൂപയിലും അറ്റ വായ്പകള്‍ 18.81 ശതമാനം വളര്‍ച്ചയോടെ 112032.33 കോടി രൂപയിലും എത്തിയതായും ഓഡിറ്റു ചെയ്യാത്ത ത്രൈമാസ സാമ്പത്തിക ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

എക്കാലത്തേയും മികച്ച പ്രവര്‍ത്തന ലാഭത്തിന്‍റേയും അറ്റാദായത്തിന്‍റേയും പിന്‍ബലത്തോടെ ശക്തമായ പ്രവര്‍ത്തന മികവിന്‍റെ മറ്റൊരു ത്രൈമാസമാണു ബാങ്ക് പിന്നിട്ടിരിക്കുന്നതെന്ന് ഇതേക്കുറിച്ചു  പ്രതികരിക്കവെ ഫെഡറല്‍ ബാങ്ക് മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ ശ്യാം ശ്രീനിവാസന്‍ ചൂണ്ടിക്കാട്ടി.

Back To Top
error: Content is protected !!