
മുടിവെട്ടിയതോടെ രൂപം മാറിയതിന്റെ ഷോക്കില്‍ മണവാളന്‍: മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച് യുവാവ്
തൃശൂര്‍: കേരളവര്‍മ കോളജ് വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള യൂട്യൂബര്‍ മണവാളന്റെ മുടി മുറിച്ചു. തൃശൂര്‍ ജില്ലാ ജയിലിലെ ജയില്‍ അധികൃതര്‍ ആണ് മുടി മുറിച്ച് മാറ്റിയത്. മുടി മുറിച്ചുമാറ്റിയതോടെ മുഹമ്മദ് ഷഹീന്‍ ഷായെ തിരിച്ചറിയാന്‍ പോലും പറ്റാത്ത നിലയായിരുന്നു. ഇതോടെയാണ് മാനസികനില താളം തെറ്റിയത്. മാനസിക പ്രശ്‌നത്തെ തുടര്‍ന്ന് മണവാളനെ തൃശൂര്‍ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെയായിരുന്നു ജയില്‍ അധികൃതരുടെ നടപടി. സംഭവത്തില്‍ പൊലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു….