
ഗോപൻ സ്വാമിയുടെ സമാധിത്തറ ഇനി തീര്‍ഥാടന കേന്ദ്രമാകും : പ്രാരംഭ നടപടികളുമായി മകൻ സനന്ദന്‍
തിരുവനന്തപുരം : നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിക്ക് പുതിയ സമാധിത്തറ ഒരുക്കി കുടുംബം. സമാധിത്തറ തീര്‍ഥാടന കേന്ദ്രമാക്കി മാറ്റുമെന്ന് ഗോപന്റെ മകന്‍ സനന്ദന്‍ അറിയിച്ചു. വിവിധ മഠങ്ങളില്‍ നിന്നുള്ള സന്യാസിമാര്‍ സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. നേരത്തേ പോലീസ് പൊളിച്ചുനീക്കിയ സമാധിത്തറക്ക് സമീപമാണ് പുതിയ സമാധിത്തറ ഉണ്ടാക്കിയത്. സമാധി കേസില്‍ താന്‍ നടത്തിയ മുസ്ലിം വിരുദ്ധ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ഗോപന്‍ സ്വാമിയുടെ മകന്‍ സനന്ദന്‍ രംഗത്തെത്തിയിരുന്നു. പരാതിക്ക് പിന്നില്‍ മുസ്ലിം തീവ്രവാദികള്‍ എന്ന് വല്ലതും പറഞ്ഞിട്ടുണ്ടെങ്കില്‍ മാപ്പ്…