
കളമശ്ശേരി ഗവ.പോളിടെക്‌നിക് കോളേജിലെ കഞ്ചാവ് കേസ്; അറസ്റ്റിലായ വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍; പിടികൂടിയത് ഹോളി ആഘോഷത്തിനായി എത്തിച്ച കഞ്ചാവ്
കൊച്ചി: കളമശ്ശേരി ഗവ. പോളിടെക്‌നിക് കോളേജ് ഹോസ്റ്റലില്‍ നിന്ന് വന്‍തോതില്‍ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ മൂന്ന് വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തു. അറസ്റ്റിലായ ആകാശ്, അഭിരാജ്, ആദിത്യന്‍ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ വെള്ളിയാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് മൂന്ന് പേരെയും സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. സംഭവത്തില്‍ പോളിടെക്‌നിക് കോളേജ് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. അതേസമയം അറസ്റ്റിലായ മൂന്ന് പേരും മൂന്നാംവര്‍ഷ വിദ്യാര്‍ഥികളായതിനാല്‍ മൂന്ന് പേരെയും പരീക്ഷ എഴുതാന്‍ അനുവദിക്കുമെന്നും കോളേജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. കുളത്തൂപ്പുഴ സ്വദേശിയായ…