
കണ്ണൂർ അഴീക്കോട് വെടിക്കെട്ടിനിടെ അപകടം; അമിട്ട് ആൾക്കൂട്ടത്തിനിടയിലേക്ക് വീണ് പൊട്ടി; 5 പേർക്ക് പരിക്ക്
കണ്ണൂർ: കണ്ണൂരിൽ വെടിക്കെട്ടിനിടെ അമിട്ട് ആൾക്കൂട്ടത്തിനിടയിലേക്ക് വീണു പൊട്ടിത്തെറിച്ച് അപകടം. ഒരു കുട്ടിയുൾപ്പെടെ 5 പേർക്ക് പരിക്കേറ്റു. അഴീക്കോട് നീർക്കടവ് മുച്ചിരിയൻ ക്ഷേത്രത്തിലെ ഉൽസവത്തിനിടെയാണ് സംഭവം. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. പുലർച്ചെ നാലരയോടെയാണ് അപകടമുണ്ടായത്. തെയ്യം കാണാൻ വലിയ ജനക്കൂട്ടം ക്ഷേത്രത്തിലെത്തിയിരുന്നു. ഇതിനിടെയാണ് അപകടം. നാടൻ അമിട്ട് മുകളിൽ പോയി പൊട്ടാതെ ആൾക്കൂട്ടത്തിനിടയിലേക്ക് വീണു പൊട്ടുകയായിരുന്നു. 12 വയസ്സുള്ള കുട്ടിയുൾപ്പെടെവർക്കാണ് പരിക്കേറ്റത്. ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ മംഗലാപുരത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.നിരവധി ആളുകളാണ് തെയ്യം കാണാനെത്തിയിരുന്നത്….