
കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകും : ക്രിസ്മസ് പരീക്ഷ പേപ്പര്‍ ചോര്‍ന്ന സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം : ക്രിസ്മസ് പരീക്ഷ പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി എസ് ശിവന്‍കുട്ടി. സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ ജോലി ചെയ്യുന്ന പൊതുവിദ്യാഭ്യാസ വകുപ്പിലെ അധ്യാപകരുടെ വിവരങ്ങള്‍ ശേഖരിക്കും. അവരിലേക്കും അന്വേഷണം ഉണ്ടാകുമെന്നും മന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ട് വരുമെന്നും പരീക്ഷ പേപ്പര്‍ ചോര്‍ച്ചയില്‍ ഡി ജി പിക്ക് പരാതി നല്‍കിയിട്ടുണ്ട്. പ്ലസ് വണ്ണിലെ കണക്ക് പരീക്ഷയുടേയും എസ് എസ് എല്‍ സി പരീക്ഷയില്‍ ഇംഗ്ലീഷിന്റെയും ക്രിസമസ്…