
എ.ഐ.എസ്.എഫ് വനിതാ നേതാവിനെ ആക്രമിച്ചു; ഏഴ് എസ്.എഫ്.ഐ പ്രവർത്തകർക്ക് എതിരെ ജാമ്യമില്ലാ കേസ്
എം.ജി സര്‍വകലാശാല സെനറ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ എഐഎസ്എഫ് വനിതാനേതാവിനെ ആക്രമിച്ച ഏഴ് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാക്കേസ്. കോട്ടയം ഗാന്ധിനഗർ പൊലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍, ജാതി അധിക്ഷേപം എന്നീ വകുപ്പുകളിലാണ് കേസ്. എസ്എഫ്ഐ എറണാകുളം ജില്ലാ ഭാരവാഹികളായ സി.എ അമൽ, അർഷോ, പ്രജിത്ത്, കെ.എം അരുൺ, ഷിയാസ്, ടോണി കുരിയാക്കോസ്, സുധിൻ എന്നിവർക്ക് എതിരെയാണ് കേസ്. എസ്എഫ്ഐ നേതാക്കളിൽ നിന്ന് നേരിട്ടത് ലൈംഗിക അതിക്രമമെന്ന് എഐഎസ്എഫ് വനിതാ നേതാവ് മൊഴിനല്‍കി. ശരീരത്തിൽ കടന്നു പിടിച്ച് നേതാക്കൾ…