അപകട മരണമുണ്ടായാൽ ആറു മാസത്തേക്ക് ബസ് പെർമിറ്റ് റദ്ദാക്കും, സ്വകാര്യ ബസ് ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ക്ലീനർമാർക്കും പൊലീസ് ക്ലിയറൻസ് നിർബന്ധമാക്കുമെന്നും മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ച് വരുന്ന റോഡപകടങ്ങളുടെ പശ്ചാത്തലത്തിൽ കർശന നടപടികൾ സ്വീകരിക്കാനൊരുങ്ങുകയാണ് ഗതാഗത വകുപ്പ്. സ്വകാര്യ ബസപകടത്തിൽ ആരുടെയെങ്കിലും ജീവൻ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാൽ ആറു മാസം ബസിന്റെ പെർമിറ്റ് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാർ വ്യക്തമാക്കി. അശ്രദ്ധമായി വാഹനമോടിച്ച് പരിക്കേറ്റാൽ മൂന്ന് മാസം വരെ പെർമിറ്റ് നഷ്ടപ്പെടും. 2025 മാർച്ചിന് മുൻപ് എല്ലാ ബസുകളിലും ക്യാമറ സ്ഥാപിക്കണമെന്നും ബസ് ജീവനക്കാർക്കെതിരെ പരാതി പറയാൻ ഉടമകൾ ബസിൽ ഫോൺ നമ്പർ പ്രസിദ്ധീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. സ്വകാര്യ ബസ്…

