ലോകോത്തര സ്പോര്‍ട്സ്, ഫിറ്റ്നെസ് ബ്രാന്റുകള്‍ ഒരു കൂരയ്ക്ക് കീഴില്‍ ലഭ്യമാകുന്ന, ‘ഗോ സ്പോര്‍ട്ടി’ന്റെ രാജ്യത്തെ പ്രഥമ സ്പോര്‍ട്സ് സൂപ്പര്‍സ്റ്റോര്‍ മുംബൈയില്‍ തുറന്നു. റീട്ടെയ്ല്‍ രംഗത്തെ വമ്പന്മാരായ ടേബിള്‍സ് ആണ് ഗോ സ്പോര്‍ട്ടിന്റെ ഔട്ട്ലറ്റ് നവി മുംബൈയിലെ സീവുഡ്സ് ഗ്രാന്റ് സെന്‍ട്രല്‍ മാളില്‍ തുടങ്ങിയിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സ് താരങ്ങളായ സൂര്യകുമാര്‍ യാദവും ആദിത്യ താരെയും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു.14,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വിശാലമായ ഔട്ട്ലറ്റില് സ്പോര്‍ട്സ്, ഫിറ്റ്നസ് മേഖലയിലെ 70 ല്‍പ്പരം ലോകോത്തര ബ്രാന്റുകള്‍ ലഭ്യമാണ്.
സ്പോര്‍ട്സ് ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുക എന്നതിലുപരി കായിക പ്രേമികള്‍, കായികതാരങ്ങള്‍, കായിക വിദഗ്ധര്‍, സ്പോര്‍ട്സ് ബ്രാന്റുകള്‍ എന്നിവരെ നിരന്തരം കോര്‍ത്തിണക്കുന്ന കണ്ണിയാണ് ഗോ സ്പോര്‍ട്ട്. സ്പോര്‍ട്സ് വസ്ത്രങ്ങള്‍, ഷൂസ്, അപ്പാരല്‍സ്, കായിക, ഫിറ്റ്നെസ് ഉപകരണങ്ങള്‍ മുതല്‍ സൈക്ലിംഗ്, ട്രെക്കിംഗ്, നീന്തല്‍ തുടങ്ങിയവക്കുള്ള, വ്യക്തിഗത ഇനങ്ങളിലേയും ഗ്രൂപ്പ് ഇനങ്ങളിലേയും എല്ലാ ഉല്‍പ്പന്നങ്ങളും ഗോ സ്പോര്‍ട്ടില്‍ ലഭ്യമാണ്. ഒരാളുടെ റണ്‍ ഗെയ്റ്റ് നിര്‍ണയം നടത്തി അയാള്‍ക്ക് വേണ്ട ഷൂസും മറ്റും തെരഞ്ഞെടുക്കല്‍, ടെന്നീസ് റാക്കറ്റിന്റെ കമ്പികള്‍ നന്നാക്കല്‍, സൈക്കിള്‍ വര്‍ക്ക്ഷോപ്പ്, വ്യക്തിഗത ജേഴ്സികളുടെ നിര്‍മ്മാണം എന്നിവയും സൂപ്പര്‍സ്റ്റോറില്‍ ലഭ്യമാണ്.