KeralaOne Travel | മനോഹരമായ മുരുഡേശ്വര്‍
ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ശിവപ്രതിമയുള്ള മുരുഡേശ്വര ക്ഷേത്രം ഉത്തര കന്നഡയിലെ ഭട്കല്‍ താലൂക്കിലാണ് സ്ഥിതിചെയ്യുന്നത്.കുന്നിന്‍ മുകളിലെ കടല്‍ക്കാഴ്ച്ചയ്ക്കൊപ്പം പ്രാര്‍ഥനാനിരതമായ അന്തരീക്ഷം, പ്രാര്‍ഥനക്ക് ശേഷം ആഘോഷമാക്കാന്‍ കടല്‍ത്തീരം, സാഹസികത നുണയാന്‍ കടലിലേക്ക് സ്പീഡ് ബോട്ട് യാത്ര, കുട്ടികള്‍ക്ക് കളിക്കാന്‍ പാര്‍ക്ക്, ഇന്ത്യയിലെ മറ്റ് ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി തീര്‍ഥാടകരെയും വിനോദസഞ്ചാരികളെയും ഫോട്ടോകളെടുക്കാന്‍ താത്പര്യമുള്ളവരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ഇടമാണ് കര്‍ണാടകയിലെ മുരുഡേശ്വര്‍ ക്ഷേത്രം. മൂന്ന് വശവും അറബിക്കടലാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന കന്ദുകഗിരിക്കുന്നിന്‍ മുകളില്‍ സ്ഥിതി ചെയ്യുന്ന 123…

