ലണ്ടന്‍: തന്നെ ഇന്ത്യക്കു വിട്ടുനല്‍കാനുള്ള ലണ്ടന്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരേ യുകെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കാന് അനുമതി തേടിയുള്ള വിജയ് മല്യയുടെ അപേക്ഷയില്‍ ജൂലൈ രണ്ടിനു ലണ്ടന്‍ ഹൈക്കോടതി വാദം കേള്‍ക്കും. അപ്പീലിന് അനുമതി തേടിയുള്ള തന്റെ ആദ്യ അപേക്ഷ ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്നാണ് മല്യ വീണ്ടും അപേക്ഷ സമര്‍പ്പിച്ചത്.