Headlines
മലപ്പുറം താനാളൂരിൽ മീൻപിടിക്കുന്നതിനിടെ രണ്ട് വിദ്യാർഥികൾ പാറക്കുളത്തിൽ മുങ്ങിമരിച്ചു

മലപ്പുറം താനാളൂരിൽ മീൻപിടിക്കുന്നതിനിടെ രണ്ട് വിദ്യാർഥികൾ പാറക്കുളത്തിൽ മുങ്ങിമരിച്ചു

തിരൂർ (മലപ്പുറം): മീൻപിടിക്കുന്നതിനിടെ വിദ്യാർഥികളായ രണ്ടുപേർ പാറക്കുളത്തിൽ മുങ്ങിമരിച്ചു. മലപ്പുറം താനാളൂരിലാണ് സംഭവം. താനാളൂർ അയ്യായ റോഡിലെ വെള്ളിയത്ത് സമീറിന്റെ മകൻ അസ്ലഹ് (9) വരിക്കോട്ടിൽ മുനീറിന്റെ മകൻ ഫാദി അമൻ (8) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. അവധിദിനമായതിനാൽ, താനാളൂർ തൊട്ടിയിൽ കുണ്ടുകുളത്തിൽ ചൂണ്ടയിട്ട് മീൻപിടിക്കാനെത്തിയതായിരുന്നു കുട്ടികൾ. സമീപത്തുണ്ടായിരുന്നവരുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി കുട്ടികളെ കരയ്‌ക്കെത്തിച്ചു. ഉടൻതന്നെ തലക്കടത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മരിച്ച രണ്ടുപേരും ഇട്ടിലാക്കൽ എ.എം.എൽ.പി. സ്‌കൂളിലെ വിദ്യാർഥികളാണ്.

Read More
‘മലപ്പുറം ജില്ല വിഭജിക്കണം, മതത്തിന്റെ കണ്ണിലൂടെ കാണരുത്’; ആവശ്യവുമായി കാന്തപുരം വിഭാഗം

‘മലപ്പുറം ജില്ല വിഭജിക്കണം, മതത്തിന്റെ കണ്ണിലൂടെ കാണരുത്’; ആവശ്യവുമായി കാന്തപുരം വിഭാഗം

മലപ്പുറം: മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി കാന്തപുരം വിഭാഗം. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നയിക്കുന്ന കേരള യാത്ര മലപ്പുറത്തെത്തിയപ്പോള്‍ പ്രസ്താവന വായിച്ചാണ് ആവശ്യം ഉന്നയിച്ചത്. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും യാത്രയുടെ ഉപനായകനുമായ സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ ആണ് ഇത്തരമൊരു പ്രസ്താവന വായിച്ചത്. ജില്ലാ വിഭജനം മതത്തിന്റെ കണ്ണിലൂടെ കാണരുതെന്നും മലപ്പുറം ജില്ലക്കാരുടെ ആവശ്യമായി അതിനെ കാണണമെന്നും ഖലീല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു. ജില്ലാ വിഭജനം റവന്യൂ…

Read More
പൂക്കോട്ടൂരിൽ ചെരുപ്പുകമ്പനിയിൽ വൻ തീപിടിത്തം; രക്ഷാപ്രവർത്തനം തുടരുന്നു

പൂക്കോട്ടൂരിൽ ചെരുപ്പുകമ്പനിയിൽ വൻ തീപിടിത്തം; രക്ഷാപ്രവർത്തനം തുടരുന്നു

മലപ്പുറം: പൂക്കോട്ടൂർ മൈലാടിയിൽ വൻ തീപിടിത്തം. വിവിധ യൂണിറ്റുകളിൽ നിന്ന് അഗ്നിരക്ഷാസേനയെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സംഭവത്തിൽ ആളപായമില്ലെന്നാണ് വിവരം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ചെരുപ്പ് കമ്പനിയുടെ ഗോഡൗണിൽ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചത്. സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാൻ നാട്ടുകാരും ഉദ്യോഗസ്ഥരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. updating….

Read More
മലപ്പുറത്ത് പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങിമരിച്ചു,​ മൂന്നുപേരെ രക്ഷപ്പെടുത്തി

മലപ്പുറത്ത് പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങിമരിച്ചു,​ മൂന്നുപേരെ രക്ഷപ്പെടുത്തി

മലപ്പുറം: മലപ്പുറം പടിഞ്ഞാറ്റു മുറിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങിമരിച്ചു. ഇന്ന് വൈകിട്ടാണ് സംഭവം. തിരുവനന്തപരം സ്വദേശിയും പടിഞ്ഞാറ്റു മുറിയിലെ താമസക്കാരിയുമായ സിബിന (32)​,​ മകൻ മുഹമ്മദ് സിയാൻ (10)​ എന്നിവരാണ് മരിച്ചത്. പടിഞ്ഞാറ്റു മുറിയിലെ പനമ്പറ്റ കടവിലാണ് അപകടമുണ്ടായത്. ഇവർക്കൊപ്പം കുളിക്കാനിറങ്ങിയ മൂന്നുപേരെ രക്ഷപ്പെടുത്തി. സിബിനെയും മകനെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  

Read More
മലപ്പുറത്ത്  പട്ടാപ്പകൽ  നടുറോഡിൽ യുവതിയെ കൊലപ്പെടുത്താൻ ശ്രമം

മലപ്പുറത്ത് പട്ടാപ്പകൽ നടുറോഡിൽ യുവതിയെ കൊലപ്പെടുത്താൻ ശ്രമം

മലപ്പുറം: മലപ്പുറത്ത് പട്ടാപ്പകൽ നടുറോഡിൽ യുവതിയെ കൊലപെടുത്താൻ ശ്രമം.സ്കൂട്ടറിൽ പോവുകയായിരുന്ന യുവതിയെ തടഞ്ഞു നിർത്തി കുത്തികൊല്ലാനാണ് ശ്രമിച്ചത്. അക്രമത്തിനു ശേഷം രക്ഷപെട്ട പാലക്കാട് സ്വദേശി അശ്വിനായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. രാവിലെ പത്ത് മണിയോടെ മലപ്പുറം നഗരത്തിനോട് ചേർന്നുള്ള പെൻഷൻ ഭവൻ റോഡിലാണ് ആക്രമണമുണ്ടായത്. സ്കൂട്ടറിൽ വരികയായിരുന്ന 28 കാരിയെ ബൈക്കിലെത്തിയ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി പി എസ് അശ്വിൻ തടഞ്ഞു നിർത്തി കത്തികൊണ്ട് കുത്തുകയായിരുന്നു. താഴെ വീണ യുവതിയുടെ ദേഹത്ത് കയറിയിരുന്ന് കഴുത്തില്‍ കുത്താൻ ശ്രമിച്ചെങ്കിലും…

Read More
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കല്ലും മണ്ണും വിഴുങ്ങി, മലപ്പുറത്ത് ഒരു വയസുകാരന് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കല്ലും മണ്ണും വിഴുങ്ങി, മലപ്പുറത്ത് ഒരു വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ കല്ലും മണ്ണും വിഴുങ്ങിയ ഒരു വയസുകാരന് ദാരുണാന്ത്യം. ചങ്ങരംകുളം പള്ളിക്കര തെക്കുംമുറി സ്വദേശി മഹറൂഫിന്റെ മകൻ അസ്‌‌ലം ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി മുറ്റത്തെ മണ്ണും കല്ലും വാരി വായിലേക്ക് ഇടുകയായിരുന്നു. ശ്വാസതടസം നേരിട്ടതിനെ തുടർന്ന് കുട്ടിയുടെ വായിൽ നിന്നും വീട്ടുകാർ കല്ല് നീക്കം ചെയ്യാൻ ശ്രമിച്ചിരുന്നു. എന്നാൽ ചെറിയ ഒരു കല്ല് തൊണ്ടയിൽ ആഴത്തിൽ കുടുങ്ങിയതിനാൽ പുറത്തെടുക്കാൻ സാധിച്ചില്ല. ഉടൻ തന്നെ കുട്ടിയെ…

Read More
എൽകെജി വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചു; സ്കൂൾ ബസ് ക്ലീനർ അറസ്റ്റിൽ

എൽകെജി വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചു; സ്കൂൾ ബസ് ക്ലീനർ അറസ്റ്റിൽ

മലപ്പുറം: സ്കൂൾ ബസിൽ വച്ച് എൽകെജി വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ച ബസ് ക്ലീനറെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കന്മനം തുവ്വക്കാട് സ്വദേശി അടിയാട്ടിൽ മുഹമ്മദ് ആഷിഖിനെയാണ് (28) കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. കടുങ്ങാത്തുകുണ്ടിലെ സ്വകാര്യ സ്ഥാപനത്തിൽ പഠിക്കുന്ന വിദ്യാർഥിനിയെ പ്രതി ബസിന്റെ പിൻസീറ്റിൽ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി. അതേസമയം, ഒരുസംഘമാളുകൾ ആഷിഖിനെയും സഹോദരിയെയും വീട്ടിൽ കയറി മർദിച്ചെന്ന പരാതിയിലും കേസെടുത്തിട്ടുണ്ട്. ആഷിഖിനെ കോടതി റിമാൻഡ് ചെയ്തു.  

Read More
മലപ്പുറത്ത് യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

മലപ്പുറത്ത് യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

വേങ്ങര∙ മലപ്പുറം വേങ്ങരയിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേറൂർ മിനി കാപ്പ് സ്വദേശി നിസാറിന്റെ ഭാര്യ ജലീസ (31) യെയാണ് പുലർച്ചെ വീടിന്റെ അടുക്കളയോട് ചേർന്നുള്ള പുറത്തെ ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മരണത്തിൽ സംശയമുള്ളതായി ബന്ധുക്കൾ പറഞ്ഞു. വീട്ടുകാർ എത്തിയപ്പോൾ മൃതദേഹം നിലത്തു തട്ടിയ നിലയിലായിരുന്നു എന്ന് സഹോദരീഭർത്താവ് പറഞ്ഞു. കഴിഞ്ഞ ദിവസം  ഭർതൃമാതാവുമായും ഭർത്താവിന്റെ സഹോദരിമാരുമായും പ്രശ്നമുണ്ടായിരുന്നതായും ഇതിനു പിന്നാലയാണ് മരണം സംഭവിച്ചതെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്.അപ്പക്കാട് സ്വദേശി ഉത്തമാവുങ്ങൽ ആലി – സുലൈഖ ദമ്പതികളുടെ…

Read More
error: Content is protected !!