Headlines

ഓഹരി വിപണിയില്‍ നേട്ടം

ഓഹരി വിപണിയില്‍ നേട്ടം

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 58 പോയന്റ് ഉയര്‍ന്ന് 36600ലും നിഫ്റ്റി 14 പോയന്റ് നേട്ടത്തില്‍ 11068ലുമാണ് വ്യാപാരം നടക്കുന്നത്.

ബാങ്കിങ് ഓഹരികളാണ് നഷ്ടത്തില്‍. ഐടി, ഫാര്‍മ വിഭാഗങ്ങളിലെ ഓഹരികള്‍ നേട്ടത്തിലുമാണ്.

ഗെയില്‍, ഏഷ്യന്‍ പെയിന്റ്സ്, വിപ്രോ, എസ്ബിഐ, ടാറ്റ മോട്ടോഴ്സ്, ഇന്‍ഫോസിസ്, ബജാജ് ഓട്ടോ, റിലയന്‍സ്, ടിസിഎസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ സ്റ്റീല്‍ ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഇന്ത്യബുള്‍ ഹൗസിങ്, ബജാജ് ഫിനാന്‍സ്, യുപിഎല്‍, ലുപിന്‍, ഡോ.റെഡ്ഡീസ് ലാബ്, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി, ഹിന്‍ഡാല്‍കോ, ടെക് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

error: Content is protected !!