എസ്ഡിപിഐ പ്രവർത്തകർ യുവാവിനെ ക്രൂരമായി മർദ്ദിച്ചത് നഗ്നനാക്കി കെട്ടിത്തൂക്കിയ ശേഷം; വെള്ളം ചോദിച്ചപ്പോൾ മൂത്രം കുടിപ്പിച്ചതായും പരാതി; മലപ്പുറത്ത് നടന്നത് എസ്ഡിപിഐ കൊടുംക്രൂരത

എസ്ഡിപിഐ പ്രവർത്തകർ യുവാവിനെ ക്രൂരമായി മർദ്ദിച്ചത് നഗ്നനാക്കി കെട്ടിത്തൂക്കിയ ശേഷം; വെള്ളം ചോദിച്ചപ്പോൾ മൂത്രം കുടിപ്പിച്ചതായും പരാതി; മലപ്പുറത്ത് നടന്നത് എസ്ഡിപിഐ കൊടുംക്രൂരത

മലപ്പുറം: യുവാവിനെ തട്ടിക്കൊണ്ട് പോയി മർദിച്ച സംഭവത്തിൽ പുറത്തുവരുന്നത് എസ്ഡിപിഐക്കാരുടെ കൊടുംക്രൂരത. തേഞ്ഞിപ്പലം സ്വദേശിയായ യുവാവിനെ അതിക്രൂര മർദ്ദനമേറ്റു. തട്ടിക്കൊണ്ടുപോയി നഗ്നനാക്കിയ ശേഷം കെട്ടിത്തൂക്കി മർദ്ദിക്കുകയായിരുന്നു എന്നാണ് യുവാവ് പറയുന്നത്. വെള്ളം ചോദിച്ചപ്പോൾ മൂത്രം കുടിപ്പിച്ചതായും യുവാവ് പറഞ്ഞു. എസ് ഡി പി ഐ നേതാവിന്റെ വീട്ടിലെത്തിച്ചായിരുന്നു ക്രൂര മർദ്ദനം.

കഴിഞ്ഞ മാസം 20 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തേഞ്ഞിപ്പാലം സ്വദേശിയായ മുജീബ് റഹ്‌മാനെ തട്ടികൊണ്ട് പോയി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. സംഭവത്തിൽ മൂന്ന് എസ്ഡിപിഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

പുളിക്കൽ സ്വദേശി നൗഷാദ്, പള്ളിക്കൽ സ്വദേശി മുസ്തഫ,സഹീർ എന്നിവരാണ് അറസ്റ്റിലായത്. പള്ളിക്കലിലെ വീട്ടിൽ നിന്നും യുവാവിനെ തട്ടികൊണ്ട് പോവുകയായിരുന്നു. പിന്നീട് കരിപ്പൂരിൽ എസ്ഡിപിഐ നേതാവിന്റെ വീട്ടിൽ എത്തിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

Post Your Property

നഗ്നനാക്കി കെട്ടിതൂക്കിയാണ് യുവാവിനെ മർദ്ദിച്ചത്. മർദ്ദനത്തെ തുടർന്ന് അവശനായ യുവാവ് വെള്ളം ചോദിച്ചപ്പോൾ മൂത്രം കുടിപ്പിക്കുകയും ചെയ്തു എന്ന് പരാതിയിൽ പറയുന്നുണ്ട്. പോലീസിൽ പരാതിപ്പെട്ടാൽ കൊന്ന് കളയുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഭീഷണി ഭയന്ന് യുവാവ് സംഭവം പുറത്ത് പറഞ്ഞിരുന്നില്ല.

ഇതിന് പിന്നാലെ ഈ മാസം 8 ന് മുഖം മൂടി ധരിച്ച അഞ്ചംഗ സംഘം മാരകായുധങ്ങളുമായി വീട്ടിലെത്തി വീണ്ടും ഭീഷണി മുഴക്കിയിരുന്നു. തുടർന്നാണ് പോലീസിന് പരാതി നൽകാൻ തീരുമാനിച്ചത്. ഇതോടെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പോലീസ് കേസ് അന്വേഷിക്കുകയായിരുന്നു.

പ്രധാന പ്രതിയടക്കം മൂന്ന് പേർ അറസ്റ്റിലായെങ്കിലും സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇവർക്കായി അന്വേഷണം തുടരുന്നുണ്ട്. മുൻ എസ്ഡിപിഐ പ്രവർത്തകനാണ് മർദ്ദനമേറ്റ യുവാവ്. നേരത്തെ എസ്ഡിപിഐ പ്രവർത്തകനായിരുന്ന മുജീബ് റഹ്മാൻ പാർട്ടി വിട്ടതിന്റെ വിരോധമാണ് വധശ്രമത്തിന് പിന്നിലെന്നാണ് പൊലീസ് വ്യക്തമാക്കിയത്.

Back To Top
error: Content is protected !!