കാമുകനായ അധ്യാപകൻ തന്റെ നഗ്നചിത്രങ്ങളും തങ്ങളുടെ ലൈംഗിക ബന്ധത്തിന്റെ ദൃശ്യങ്ങളും വെച്ച് ബ്ലാക്ക്മെയിൽ ചെയ്യുന്നെന്ന പരാതിയുമായി അധ്യാപിക. വിവാഹിതയായ യുവതിയാണ് തന്റെ കാമുകനായ അധ്യാപകനെതിരെ ഇപ്പോൾ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ആന്ധ്രപ്രദേശിലെ വിശാഖപട്ടണം ജില്ലയിലാണ് സംഭവം. യുവതിയുടെ പരാതിയെ തുടർന്ന് മഹേശ്വര റാവു എന്നയാൾക്കെതിരെ പോലീസ് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
2019ൽ വിവാഹിതയായ യുവതി അധ്യാപകർക്കായുള്ള ഒരു പരിശീലന ക്ലാസിൽ വെച്ചാണ് മഹേശ്വര റാവു എന്ന അധ്യാപകനെ പരിചയപ്പെടുന്നത്. അതിന് ശേഷം ഇരുവരും പ്രണയത്തിലാകുകയും പലതവണ പല സ്ഥലങ്ങളിൽ വെച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. നിരന്തരം ഉപദ്രവിക്കുന്ന ഭർത്താവിന്റെ പീഡനങ്ങളിൽ നിന്നും ആശ്വാസം തേടിയാണ് അദ്ധ്യാപകനുമായി പ്രണയത്തിലായത് എന്നാണ് യുവതി വ്യക്തമാക്കുന്നത്.
ലോഡ്ജുകളിലും ഹോട്ടലുകളിലും വെച്ച് ഇരുവരും പലപ്പോഴും ശാരീരികമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ ഒരു ദിവസം ലോഡ്ജിൽ വെച്ച് ഇരുവരും കണ്ടുമുട്ടി. അതേദിവസം തന്നെ അവർ ഉറങ്ങുമ്പോൾ അയാൾ തന്റെ സെൽ ഫോണിൽ നഗ്ന വീഡിയോകളും ഫോട്ടോകളും എടുത്തു. അന്നുമുതൽ ബ്ലാക്ക്മെയിൽ ചെയ്യുകയായിരുന്നു. അയാൾ അധ്യാപികയുടെ ഫോണിൽ ഒരു രഹസ്യ ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയും അതിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. യുവതി എന്താണ് ചെയ്യുന്നത്, ആരോടാണ് സംസാരിക്കുന്നത് തുടങ്ങിയ കാര്യങ്ങളിൽ അയാൾ ശ്രദ്ധിക്കാൻ ആരംഭിച്ചു. നഗ്നചിത്രങ്ങൾ കാണിച്ച് താൻ പറയുന്നത് പോലെ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുക പതിവായിരുന്നു. ഇയാളുടെ ശല്യം സഹിക്കവയ്യാതെയാണ് ഇര വിജയവാഡയിലെ മഹിളാ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.