ന്യൂഡല്‍ഹി: ഏറെ കാത്തിരിപ്പിനുശേഷം മകള്‍ക്ക് നീതി ലഭിച്ചെന്ന് നിര്‍ഭയയുടെ അമ്മ. ‘പെണ്മക്കള്ക്ക് ഇത് പുതിയ പ്രഭാതമാണ്. ‘സര്‍ക്കാരിനും നീതിപീഠത്തിനും നന്ദി, ഈ ദിനം രാജ്യത്തെ പെണ്‍മക്കളുടേതാണ്.’ കൊലയാളികളെ തൂക്കിലേറ്റിയ ശേഷം നിര്‍ഭയയുടെ അമ്മ പ്രതികരിച്ചു.
ഇന്ന് നീതിയുടെ ദിനമാണെന്ന് നിര്‍ഭയയുടെ പിതാവ് ബദ്രി നാഥ് സിങ് പറഞ്ഞു. രാജ്യത്തുള്ള എല്ലാ വനിതകള്‍ക്കും ഇന്ന് സന്തോഷിക്കാം. നിര്‍ഭയയും സന്തോഷിക്കുന്നുണ്ടാവുമെന്നും വിധി കേട്ട ശേഷം പിതാവ് പ്രതികരിച്ചു.